കലിഫോർണിയ: അമേരിക്കയിലെ കലിഫോർണിയയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ആൺകുട്ടി സിദ്ധാന്തിന്‍റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ ലഭിച്ചെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കാണാതായ സൗമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. സന്ദീപിന്‍റെയും മകളുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. ഈൽ നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും കരയ്ക്കെത്തിച്ചു

സാ​ന്‍റാ ക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ അ​ഞ്ചി​നാ​ണു കാ​ണാ​താ​യ​ത്. വി​നോ​ദ​യാ​ത്ര​യി​ലാ​യി​രു​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന എസ്‌യുവി ഏ​പ്രി​ൽ ആറി​ന് ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു ​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.

സാന്റാക്ലാരിറ്റയില്‍ നിന്നും ഒറേഗോണിലേക്ക് റോഡ്‌ ട്രിപ്പ്‌ പോയതായിരുന്നു കുടുംബം. വ്യാഴാഴ്ചവരെ ഇന്ത്യയിലുള്ള കുടുംബവുമായി നാലുപേരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കേണ്ടിയിരുന്ന തോട്ടപ്പിള്ളി കുടുംബാംഗങ്ങള്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്.

യൂണിയന്‍ ബാങ്ക് ട്രഷറി ടെക്നോളജി വൈസ് പ്രസിഡന്റ് ആയ സന്ദീപ്‌ തോട്ടപ്പിള്ളിയുടെ അച്ഛനും അമ്മയും ഗുജറാത്തിലാണ് കഴിയുന്നത്. ഗുജറാത്ത് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം നേരത്തെ കൊഗ്നിസെന്റ്‌ ടെക്നോളജിയിലും ജോലിയെടുത്തിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽനിന്നും മനസിലാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ