scorecardresearch

ജസ്‌ന ബെംഗളൂരുവിൽ എത്തിയതായി സൂചന; സ്ഥിരീകരിക്കാനാവാതെ കുടുംബം

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായത്

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ജെസ്‌നയുടെ തിരോധാനം: ഹെെക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി

കോട്ടയം: കാഞ്ഞിരിപ്പളളിയിൽനിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്‌ന ബെംഗളൂരുവിൽ എത്തിയെന്ന വിവരം സ്ഥിരീകരിക്കാനാവാതെ കുടുംബം. കഴിഞ്ഞ ശനിയാഴ്ച മഡിവാളയിലുള്ള ആശ്വാസ് ഭവനിൽ സുഹൃത്തിനൊപ്പം ജസ്‌ന എത്തിയതായാണ് സൂചന. പിന്നീട് വാഹനാപകടത്തിൽ പരുക്കേറ്റ ഇരുവരും നിംഹാൻസ് ഹോസ്‌പിറ്റലിൽ ചികിൽസ തേടിയശേഷം മൈസൂരുവിലേക്ക് പോയെന്നുമാണ് സൂചന. എന്നാൽ ബെംഗളുരു പൊലീസോ, കേരള പൊലീസോ ഇതു സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ജസ്‌നയുടെ കുടുംബം വ്യക്തമാക്കിയത്.

Advertisment

മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്‌ന. കാണാതായ ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു.

ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷമാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലമുളയിലെ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിലാണ് ജസ്‌ന മുക്കൂട്ടുതറയിൽ എത്തിയത്. അവിടെനിന്ന് ബസിൽ എരുമേലി സ്റ്റാൻഡിൽ എത്തി. പിന്നീട് ജസ്‌നയെക്കുറിച്ച് ഒരു വിവരവും ഇല്ല. രാത്രിയായിട്ടും ജസ്‌ന വീട്ടിൽ മടങ്ങി എത്താതായതോടെയാണ് കുടുംബം എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

പ്രത്യേക സംഘം ജസ്‌നയ്ക്കായി അന്വേഷണം നടത്തുന്നുണ്ട്. ജസ്‌നയുടെ വാട്സാപും മൊബൈൽ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജസ്‌ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.

Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: