മുംബൈ: കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായി ഒന്‍പത് ദിവസത്തിന് ശേഷമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്. മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് ഇരുവരേയും കണ്ടെത്താന്‍ സാധിച്ചത്. വെള്ളിയാഴ്ചയോടെ പെണ്‍കുട്ടിയെയും പ്രതിയേയും കേരളത്തില്‍ എത്തിക്കും.

Read More: കൊല്ലത്ത് മാതാപിതാക്കളെ മർദിച്ച് അവശരാക്കിയശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

കാണാതായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. പെണ്‍കുട്ടിയും തങ്ങളുടെ മകനും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നും പെണ്‍കുട്ടിക്ക് 18 വയസിന് മുകളില്‍ പ്രായമുണ്ടെന്നും പ്രതിയായ മുഹമ്മദ് റോഷന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. രാജസ്ഥാനിലും ബെംഗളൂരുവിലും അന്വേഷണം നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് സുഹൃത്തുക്കള്‍ക്കുമെതിരെയാണ് രാജസ്ഥാന്‍ സ്വദേശികളായ കുടുംബം പരാതി നല്‍കിയത്. മുഹമ്മദ് റോഷന്റെ സുഹൃത്തുക്കളായ അനന്തു, വിപിന്‍, പ്യാരി എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിട്ടുണ്ട്. മുഹമ്മദ് റോഷന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കുമെതിരെ പോക്‌സോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ