വയനാട്: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രെയിനില്‍ യാത്ര ചെയ്യവേ മകള്‍ വിഷ്ണുപ്രിയയെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടിയുടെ അച്ഛന് ശിവാജി ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍, ഇതുവരെ വിഷ്ണുപ്രിയയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചോറ്റാനിക്കരയിലെ അമ്മവീട്ടില്‍ നിന്നും വയനാട്ടിലെ കാക്കവയലുള്ള വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണുപ്രിയയെ കാണാതായത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More: കാണാതായ പതിനേഴുകാരിയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെത്തി
മേയ് 28 ന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയ എവിടെയെന്ന് മാത്രം ആർക്കും അറിവില്ല. കുടുംബത്തേയോ കുട്ടുകാരേയോ യാത്രക്കിടയിൽ ബന്ധപ്പെട്ടിട്ടുമില്ല
നീല ചുരിദാര്‍ ആയിരുന്നു വിഷ്ണുപ്രിയ ധരിച്ചിട്ടുണ്ടായിരുന്നത്. പന്ത്രണ്ടാം ക്ലാസ് ജയിച്ചതിന് ശേഷമുളള അവധി ദിവസം എറണാകുളത്ത് ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് പോയതായിരുന്നു വിഷ്ണുപ്രിയയെന്ന് ശിവാജി പറഞ്ഞു. എറണാകുളത്ത് നിന്ന് മാതാവാണ് ട്രെയിന്‍ കയറ്റി വിട്ടത്. വൈകിട്ടോടെ മകള്‍ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല.
Read More: കോഴിക്കോടേക്ക് ട്രെയിനില്‍ വന്ന പതിനേഴുകാരിയെ കാണാനില്ല; സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങി വയനാട്ടിലേക്ക് വരുമെന്നാണ് വിഷ്ണുപ്രിയ അറിയിച്ചിരുന്നത്. ശിവാജി ഇന്നലെ വൈകിട്ട് തന്നെ റെയില്‍വേ സ്റ്റേനിലും സമീപത്തും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടര്‍ന്ന് ഏറെ വൈകിയതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവിന്റെ ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്.
ശിവാജി: 9605964319