/indian-express-malayalam/media/media_files/uploads/2018/11/sandeep-bgg1-s-sandeep-missing-calicut-004.jpg)
കോഴിക്കോട്: ബൈ​ക്കി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ടതിന് പിന്നാലെ കാണാതായ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഒരു മാസത്തിന് ശേഷം കണ്ടെത്തി. നവംബര്‍ 24ന് കോഴിക്കോട് നിന്ന് കര്‍ണാടകയിലേക്ക് നടത്തിയ ഒറ്റയ്ക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് എസ്. സന്ദീപിനെ കാണാതായത്. ഇയാളെയും കാമുകി അശ്വിനിയേയും മുംബൈയിലെ കൽവയിൽ വെച്ചാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സ്ഥലത്തെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ഇരുവരേയും കണ്ടെത്തിയത്. ഭാര്യയേയും അഞ്ച് വയസുളള മകനേയും ഉപേക്ഷിച്ചാണ് ഇയാള്‍ മുംബൈയിലേക്ക് കാമുകിക്കൊപ്പം പോയത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ ക​റ​ങ്ങി രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തുമെന്ന് പറഞ്ഞായിരുന്നു സന്ദീപ് കഴിഞ്ഞ മാസം വീട്ടില്‍ നിന്നും ഇറങ്ങിയത്. യുഎന്‍ റെനഗേഡ് കമാന്‍ഡോ ബൈക്കിലായിരുന്നു യാത്ര. എന്നാല്‍ ഷിമോഗ, ചിക്കമംഗളൂരു മേഖലയില്‍ ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ നാട് വിടുകയായിരുന്നു. സന്ദീപിന്റെ മോട്ടോര്‍ സൈക്കിള്‍ ചിക്കമംഗളൂരുവില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
ഭ​ർ​ത്താ​വി​നെ കു​റി​ച്ച്​ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന്​ ഭാ​ര്യ പി.​സി.ഷി​ജി ന​ല്ല​ളം പൊ​ലീ​സി​ൽ അന്ന് പരാതി നല്‍കുകയും ചെയ്തു. സന്ദീപിന്റെ ബൈ​ക്ക്, ഹെ​ൽ​മ​റ്റ്, ബാ​ഗ്, വാ​ച്ച്​ എ​ന്നി​വ ശൃം​ഗേ​രി- കൊ​പ്പ റൂ​ട്ടി​ൽ ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലെ എ​ൻ.ആ​ർ പു​ര​യി​ലെ തും​ഗ ന​ദി​ക്ക​ര​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തിരുന്നു. റോഡിന് ഓരത്ത് കൃത്യമായി പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ബൈക്ക്. ബൈക്കിന്റെ ലഗേജ് ബോക്‌സില്‍ നിന്ന് പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും പൊലീസിന് ലഭിച്ചിരുന്നു എ​ന്നാ​ൽ, വാ​ച്ചി​​ന്റെ ചി​ല്ല്​ പൊ​ട്ടി​യും സ്​​റ്റീ​ൽ സ്​​ട്രാ​പ്​ വേ​റി​ട്ട​നി​ല​യി​ലു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സന്ദീപ് ആക്രമണത്തിന് ഇരയായിട്ടുണ്ടാവുമെന്ന രീതിയിലേക്കാണ് ഇത് നയിച്ചത്.
ദീര്‍ഘദൂര ബൈക്ക് യാത്രകളോട് പ്രിയമുള്ളയാളായിരുന്നു സന്ദീപ്. കോളേജ് വിദ്യാഭ്യാസകാലം മുതല്‍ സന്ദീപ് യാത്ര പതിവാക്കിയിരുന്നു. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ സന്ദീപ് ഒറ്റയ്ക്ക് നീണ്ട യാത്രകള്‍ നടത്തിയിട്ടുണ്ട്. അത്കൊണ്ട് തന്നെ ഒളിച്ചോടിയതായിരിക്കാം എന്ന് വീട്ടുകാരും വിശ്വസിച്ചിരുന്നില്ല.
കോപ എന്ന സ്ഥലത്ത് ആണ് അവസാനമായി സന്ദീപിന്റെ മൊബൈൽ ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞത്. ഇവിടെ വെച്ച് ഫോണ്‍ ഓഫ് ചെയ്ത ശേഷം മറ്റൊരു വാഹനത്തിലാണ് ഇയാള്‍ യാത്ര ചെയ്തത്. .
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.