കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പിറവം സ്വദേശിയും സിഎ വിദ്യാർഥിനിയുമായ മിഷേൽ ഷാജിയെ കാണാതായ ദിവസത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശ്രമം ആരംഭിച്ചു. ഇതുവരെ ലഭിച്ച ദൃശ്യങ്ങളും ഇതു കൂടാതെ മറ്റ് ദൃശ്യങ്ങളും ഉണ്ടോയെന്ന് കണ്ടെത്താനാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

കാണാതായ മാർച്ച് അഞ്ചിന് വൈകിട്ട് മിഷേൽ കലൂർ പള്ളിയിൽ പ്രാർഥിക്കുന്ന ദൃശ്യം വ്യക്തമാണ്. ഹൈക്കോടതി ജംക്‌ഷനിൽ നിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേൽ നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. എന്നാൽ ഇതിനിടയിലുള്ള മൂന്നു കിലോമീറ്ററിൽ മിഷേലിന് എന്തു സംഭവിച്ചെന്നും ആരെങ്കിലും പിന്തുടർന്നോയെന്നുമാണു ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ