Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: നിയമപരമായ പരിശോധന നടത്താൻ തീരുമാനം

നിയമപരായ പരിശോധനയും പ്രായോഗിക പഠനവും സമന്വയിപ്പിച്ച് തീരുമാനത്തിലെത്തുമെന്ന് മുഖ്യമന്ത്രി

pinarayi vijayan, പിണറായി വിജയൻ, kerala cm,കേരള മുഖ്യമന്ത്രി, central govt,കേന്ദ്ര സർക്കാർ, petrol price, പെട്രോൾ വില, diesel price,ഡീസൽ വില, petrol price hike,പെട്രോൾ വില വർധന, cm against center, ie maayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

“ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തും. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

Read More: ബജറ്റിൽ കണ്ടതും കാണാത്തതും

ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ. വിജയരാഘവന്‍ (സി.പി.ഐ.എം.) ശൂരനാട് രാജശേഖരന്‍ (ഐ.എന്‍.സി.), കാനം രാജേന്ദ്രന്‍ (സി.പി.ഐ), സ്റ്റീഫന്‍ ജോര്‍ജ് (കേരള കോണ്‍ഗ്രസ് എം.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മാത്യു ടി. തോമസ് (ജനതാദള്‍ എസ്), പി.സി. ചാക്കോ (എന്‍.സി.പി), ഡോ. കെ.സി.ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കാസിം ഇരിക്കൂര്‍ (ഐ.എന്‍.എല്‍), ജോര്‍ജ് കുര്യന്‍ (ബി.ജെ.പി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കോണ്‍ഗ്രസ് എസ്.), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി), ഷാജി കുര്യന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ്), വര്‍ഗ്ഗീസ് ജോര്‍ജ്(ലോക് താന്ത്രിക് ജനതാദള്‍), എ.എ.അസീസ് (ആര്‍.എസ്.പി) എന്നവര്‍ യോഗത്തില്‍ സംസാരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minority scholarship cm pinarayi vijayan on decision on all party meeting

Next Story
പ്രതിസന്ധിയിലും കേരളം വളർച്ചയുടെ കുതിപ്പിലേക്ക്: ബജറ്റിന് കൈയ്യടിച്ച് മുൻ ധനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com