ന്യൂഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭയമാണെന്നത് സാങ്കല്പ്പികം മാത്രമാണെന്ന് നിയുക്ത കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇരവാദം അംഗീകരിക്കാനാകില്ല. ഇരയായി സ്വയം കരുതുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷം എന്ന തരംതിരിവ് അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.
”ഈ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേര്‍തിരിവ് എന്തിനാണ്? നിയമത്തിനൊപ്പം പോകുന്നവരെല്ലാം ഭൂരിപക്ഷമാണ്. അങ്ങനെയായിരിക്കണം. അതിനാല്‍ ഈ സാങ്കല്പിക ഭയത്തെ കാര്യമായെടുക്കാന്‍ ഞാന്‍ തയ്യാറല്ല. അത്തരം പ്രചാരണങ്ങളില്‍ വീഴുകയുമില്ല” അദ്ദേഹം പറഞ്ഞു.
Read More: മുന്‍ കോണ്‍ഗ്രസ് നേതാവ്, പിന്നീട് ബിജെപിയില്‍; ഇതാണ് ആരിഫ് മുഹമ്മദ് ഖാന്
മുത്തലാഖ് നിരോധനത്തെ എന്നും പിന്തുണച്ച ആരിഫ് മുത്തലാഖ് നിരോധന ബില്‍ പാസാക്കിയതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞു. 30 വര്‍ഷമായി മുത്തലാക്കിനെ എതിര്‍ത്തുവരുന്നു, മുത്തലാക്കില്‍ കേരളത്തില്ഫലപ്രദമായ സംവാദത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടില്ലെന്നും നിയുക്ത ഗവര്‍ണര്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയേയും അദ്ദേഹം അഭിനന്ദിച്ചു. ആര്‍ട്ടിക്കിള്‍ 370 നെ ഭീകരരും വിഘടനവാദികളും ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.