തി​രു​വ​ന​ന്ത​പു​രം: പ്രഭാഷകന്‍ ഷെഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ച പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പെണ്‍കുട്ടി ഇമാമിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​ൻ​പാ​കെ​യാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ൽ​കിയത്. പീഡ​നം വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ലും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ശി​ശു​ക്ഷേ​മ​സ​മി​തി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കു​ട്ടി​യെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് ഇ​മാം ഷെ​ഫീ​ഖ് ഖാ​സി​മി കൊ​ണ്ട് പോ​യ​ത് മ​നഃപൂ​ർ​വ​മാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ട് ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​ർ പൊ​ലീ​സി​ന് കൈ​മാ​റും.

തൊഴിലുറപ്പ് തൊഴിലാളികളുടെ മൊഴിയും നിര്‍ണായകമാണ്. ഇവര്‍ പകര്‍ത്തിയ ചിത്രങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അന്വേഷിച്ചെങ്കിലും ഇതുവരെ കണ്ടെത്തിയില്ല. ഷെഫീഖ് ഖാസിമിയുടെ ജന്മനാട്ടിലും ബന്ധുവീട്ടിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്തിയില്ല. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി പ്രതികരിച്ചു.

സ്‌കൂളില്‍ നിന്ന് മടങ്ങിവരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വനമേഖലയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. പേപ്പാറ വനത്തോട് ചേര്‍ന്ന പ്രദേശത്ത് ഇമാമിന്റെ കാര്‍ കണ്ടെത്തിയിരുന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയാണ് കണ്ടത്. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനം തടയുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ