കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്നു വാഗ്‌ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കൊല്ലത്ത് നടന്ന ഒരു പിറന്നാൾ ആഘോഷത്തിനിടെ കൂട്ട ബലാത്സംഗം ചെയ്തതായാണ് പതിനാലുകാരിയായ പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. രണ്ടു ഹ്രസ്വചിത്രങ്ങളിലും പരാതിക്കാരിയായ പെൺകുട്ടി അഭിനയിച്ചിട്ടുണ്ട്.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുന്പന പഞ്ചായത്തംഗത്തിന്റെ മകൻ ഫൈസലാണ് പിടിയിലായത്. ഇയാൾക്കെതിര പോക്സോ നിയമപ്രകാരം കേസെടുത്തു. കേസിലെ മറ്റു അഞ്ചു പ്രതികൾ ഒളിവിലാണ്. സംഭവം നടന്ന ഉടൻ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ പരാതി കിട്ടിയത് ഇന്നലെയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

കൊല്ലം കുണ്ടറയിൽ പത്തു വയസ്സുകാരി പീഡനത്തിനിരയായി മരിച്ച കേസിൽ കുട്ടിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു പീഡന സംഭവം കൂടി കൊല്ലത്തുനിന്നും പുറത്തുവരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ