കൊച്ചി: കാലടി മണപ്പുറത്ത് മിന്നൽ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി മലയാറ്റൂർ രതീഷ് എന്ന കാര രതീഷിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടു. രാഷ്ടീയ ബജ്റംഗ്ദൾ ജില്ലാ പ്രസിഡൻഡാണ് ഇയാൾ.
29 കേസുകളിൽ പ്രതിയായ രതീഷ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് കെ ഹരിപാൽ ജാമ്യം റദ്ദാക്കിയത്. പള്ളിയുടെ മാതൃകയിലുള്ള സിനിമാ സെറ്റ് തകർത്ത കേസിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപെടരുതെന്ന വ്യവസ്ഥയിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
Read More: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവം; മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയിൽ
ബസ് ജീവനക്കാരനെ വെട്ടി പരുക്കേൽപിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കാലടി മഹാദേവ ക്ഷേത്രത്തിന് സമീപത്തെ സെറ്റ് തകർത്തതിന് മതസ്പർധ ഉണ്ടാക്കുന്ന പ്രവർത്തനം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രതീഷിനെതിരെ കേസെടുത്തത്. ക്ഷേത്രത്തിന്റെ കാഴ്ച മറച്ചുവെന്നാരോപിച്ചാണ് സെറ്റ് തകർത്തത്.