/indian-express-malayalam/media/media_files/2025/03/17/0lLES3KsiyYiM8cpg3cK.jpg)
മന്ത്രിതല ചർച്ചപാളി; ആശമാരുടെ സമരം തുടരും
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുമായി സമരം ചെയ്യുന്ന ആശമാർ നടത്തിയ ചർച്ചപരാജയം. സമരക്കാരുടെ ആവശ്യം ഒന്നുപോലും അംഗീകരിക്കാത്തിതിനെ തുടർന്നാണ് ചർച്ച പരാജയപ്പെട്ടത്.
ഓണറേറിയം ഉൾപ്പടെയുള്ള കാര്യങ്ങളൊന്നും ചർച്ചചെയ്തില്ലെന്ന് ആശമാർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച രാവിലെ എൻഎച്ച്എം ഡയറക്ടർ സമരക്കാരുമായി നടത്തിയ ചർച്ചയുടെ തനിയാവർത്തനമാണ് മന്ത്രിയുമായി നടത്തിയ യോഗത്തിലും ഉണ്ടായതെന്നും സമരക്കാർവ പറഞ്ഞു. ചർച്ച പരാജയപ്പെട്ടതോടെ ശക്തമായ സമരവുമായി മുൻപോട്ട് പോകുമെന്ന് ആശമാർ പറഞ്ഞു.
നിരാഹാര സമരത്തിലേക്ക് ഉൾപ്പെടെ കടന്ന് സമരം ശക്തമാക്കാനിരിക്കെയാണ് ആശാവർക്കർമാരെ ചർച്ചയ്ക്ക് സർക്കാർ വിളിച്ചത്.ഒരു മാസത്തിലധികം സമരം നീണ്ടുനിന്നശേഷമാണ് സർക്കാർ ചർച്ചയ്ക്ക് വിളിപ്പിച്ചത്. മിനിമം കൂലി, പെൻഷൻ, ഉപാധികളില്ലാതെ ഫികസ്ഡ് ഇൻസെൻറീവ്, ഫിക്‌സ്ഡ് ഓണറേറിയം തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.
സമരം 38 ദിവസത്തിലേക്ക് കടന്നതിനിടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. ഇന്നലെ വൈകിട്ടത്തെ കനത്ത മഴയിലും പോരാട്ടവീര്യം ചോരാതെ ആശമാർ സമരം തുടർന്നിരുന്നു. ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുന്നത് വരെ സമരം തുടരുമെന്ന് ആശമാർ അറിയിച്ചു.
Read More
- കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകി അമ്മ, ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം
- പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.