‘മാർക്ക്‌ ജിഹാദ്’ പരാമർശം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്ക് വി ശിവൻകുട്ടി കത്തയച്ചു

ആരോപണം ഉന്നയിച്ച ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു

v shivankutty, ldf, ie malayalam

തിരുവനന്തപുരം: ‘മാർക്ക്‌ ജിഹാദ്’ പരാമർശത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡൽഹി സർവകലാശാല വൈസ് ചാൻസലർക്കും കത്തയച്ചു. ‘മാർക്ക് ജിഹാദ്’ പരാമർശം നടത്തിയ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയ്ക്കെതിരെ നടപടി എടുക്കണം എന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെയുള്ള വർഗീയതയും വംശീയതയും നിറഞ്ഞ പരാമർശമാണ് പ്രൊഫസർ നടത്തിയതെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

Also Read: ഡല്‍ഹി സര്‍വകലാശാലയിലെ മിക്ക സീറ്റുകളും മലയാളി വിദ്യാര്‍ഥികള്‍ നേടുന്നത് എന്തുകൊണ്ട്?

വിദ്യാർത്ഥികൾക്കിടയിൽ സ്പർദ്ധ വളർത്താൻ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രൊഫസർ നടത്തിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രൊഫസർക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

‘മാര്‍ക്ക് ജിഹാദ്’ ആരോപണം മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനം തടയാനുള്ള സംഘടിത നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി വ്യാഴാഴ്ട പറഞ്ഞിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് മാര്‍ക്കും ഗ്രേഡും കരസ്ഥമാക്കിയവരാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡല്‍ഹി സര്‍വകലാശാലാഡിഗ്രി പ്രവേശനത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ ആദ്യ കട്ട്ഓഫില്‍ തന്നെ പ്രവേശനം നേടിയതിനെക്കുറിച്ചാണ് കിരോരി മാൾ കോളേജിലെ പ്രൊഫസർ രാകേഷ് കുമാർ ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ നിന്ന് ഡല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും ഫിസിക്‌സ് അധ്യാപകനായ രാകേഷ് കുമാര്‍ ആരോപിച്ചിരുന്നു.

Also Read: കോവിഡ് സാഹചര്യത്തിൽ കേരളം പരീക്ഷാ രീതി മാറ്റി; നേട്ടം കൊയ്ത് വിദ്യാർഥികൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister v sivankutty letter to union education minister and delhi vc on mark jihad remarks delhi university

Next Story
ഇഡി ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നു; ജയിൽ മോചിതനായ സന്ദീപ് നായർGold Smuggling, Sandeep Nair, CM Pinarayi Vijayan, Enforcement Directorate, പിണറായി വിജയൻ, സന്ദീപ് നായരുടെ കത്ത്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സന്ദീപ് നായരുടെ കത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com