scorecardresearch

"പ്രതിപക്ഷത്തോട് സഹതാപം തോന്നുന്നു, അഭിപ്രായം തെങ്ങിനോട് ചോദിക്കേണ്ട ഗതികേടിലാണോ യുഡിഎഫ്": വി. ശിവൻകുട്ടി

കൺവീനർക്ക് പറയാനുള്ളത് വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെങ്കിൽ മുന്നണിയുടെ ഔദ്യോഗിക അഭിപ്രായം ആരു പറയുമെന്നും വി. ശിവൻകുട്ടി ചോദിച്ചു

കൺവീനർക്ക് പറയാനുള്ളത് വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെങ്കിൽ മുന്നണിയുടെ ഔദ്യോഗിക അഭിപ്രായം ആരു പറയുമെന്നും വി. ശിവൻകുട്ടി ചോദിച്ചു

author-image
WebDesk
New Update
V Sivankutty

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷത്തിന്റെ നിലവിലെ പോക്ക് കാണുമ്പോൾ സഹതാപം തോന്നുന്നുവെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾ രാഷ്ട്രീയ കേരളത്തിന് തന്നെ അപമാനകരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

Advertisment

"യുഡിഎഫ് കൺവീനർ എന്നത് ആ മുന്നണിയുടെ ശബ്ദമാണ്. മുന്നണിയുടെ കൂട്ടായ തീരുമാനങ്ങളും നിലപാടുകളും ജനങ്ങളെ അറിയിക്കേണ്ട പ്രധാന ചുമതലയുള്ള വ്യക്തി. എന്നാൽ, ആ സ്ഥാനത്തിരുന്നുകൊണ്ട് 'ഞാൻ പറയുന്നതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്' എന്ന് പറയുന്നത് കേവലം ഒളിച്ചോട്ടമല്ല, മറിച്ച് ആ മുന്നണിയുടെ തകർച്ചയുടെ ആഴമാണ് കാണിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

Also Read: സവർക്കർ പുരസ്‌കാരം ശശി തരൂരിന്; ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എം.പി

കൺവീനർക്ക് പറയാനുള്ളത് വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണെങ്കിൽ മുന്നണിയുടെ ഔദ്യോഗിക അഭിപ്രായം ആരു പറയുമെന്നും ശിവൻകുട്ടി ചോദിച്ചു. അഭിപ്രായം അപ്പുറത്തെ തെങ്ങിനോട് ചോദിക്കേണ്ട ഗതികേടിലാണോ യുഡിഎഫ് ഉള്ളതെന്നും വി. ശിവൻകുട്ടി ചോദിച്ചു.

Also Read: മലയാറ്റൂരിലെ വിദ്യാർഥിനിയുടെ മരണം കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ; കുറ്റം സമ്മതിച്ചു

പരസ്പര വിരുദ്ധമായ പ്രസ്താവനകളും, ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടവും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതരുത്. നാഥനില്ലാത്ത അവസ്ഥയിലേക്ക് പ്രതിപക്ഷം അധപതിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വി. ശിവൻകുട്ടി പറഞ്ഞു.

Read More: നടിയെ ആക്രമിച്ച കേസ്: അടൂർ പ്രകാശിന്റെ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നത്, കോൺഗ്രസ് നിലപാടല്ലെന്ന് സണ്ണി ജോസഫ്

V Sivankutty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: