scorecardresearch

Latest News

കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് ഏറ്റെടുത്തത് അവർ അപേക്ഷ സമർപിച്ചതിനാൽ: മന്ത്രി

കെപിഎസി ലളിതയ്ക്ക് സ്വത്ത് ഇല്ലെന്നും സീരിയലിൽ അഭിനയിക്കുന്നതിന്റെ തുച്ഛമായ വരുമാനം മാത്രമാണ് അവർക്കുള്ളതെന്നും മന്ത്രി പറഞ്ഞു

KPAC Lalitha, KPAC Lalitha health updates, KPAC Lalitha films, KPAC Lalitha health condition, കെപിഎസി ലളിത

അഭിനേത്രിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവിന് സർക്കാർ പണം നൽകിയത് അവരുടെ അപേക്ഷ പ്രകാരമെന്ന് മന്ത്രി വി അബ്‍ദുറഹ്മാന്‍. കെപിഎസി ലളിതക്ക് സ്വത്ത് ഇല്ലെന്നും സീരിയലിൽ അഭിനയിക്കുന്നതിന്റെ തുച്ഛമായ വരുമാനം മാത്രമാണ് അവർക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയം വലിയ വിവാദമാക്കേണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ പറഞ്ഞു. കലാകാരന്മാരെ കൈയൊഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ ചികിത്സാ സഹായം തേടിയെത്തിയ ആരെയും തഴയാറില്ലെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനമാനിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത.

തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലളിതയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കഴിഞ്ഞയാഴ്ചയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അടുത്തിടെ ആശുപത്രി അധികൃതരും മകൻ സിദ്ധാർത്ഥ് ഭരതനും വ്യക്തമാക്കിയിരുന്നു.

Read more: ‘അമ്മ സുഖം പ്രാപിക്കുന്നു, പേടിക്കാനൊന്നുമില്ല’; കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സിദ്ധാർഥ് ഭരതൻ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Minister v abdurahiman on kerala government financial aid for treatment actor kpac lalitha

Best of Express