തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കുന്നില്ലെന്നും മദ്യനയത്തിന്റെ പേരിലുളള വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി ടി.​പി.രാ​മ​കൃ​ഷ്ണ​ൻ. പൊതുനയത്തിന്റെ ഭാഗമായാണ് സർക്കാർ മദ്യശാലകൾ തുറക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

“മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറക്കുന്നില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കും,” മന്ത്രി വിശദീകരിച്ചു.

“കൂ​ടു​ത​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. മ​ദ്യ​വ​ർ​ജ​നം ത​ന്നെ​യാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. 121 ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ മൂ​ന്ന് സൈ​നി​ക കാ​ന്‍റീ​നു​ക​ൾ 499 ക​ള്ളു​ഷാ​പ്പു​ക​ൾ എന്നിവയാണ് സുപ്രീം കോടതി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ക്കു​ന്ന​ത്. ഷാ​പ്പു​ക​ൾ അ​ട​ച്ച​തോ​ടെ 12,100 പേ​ർ​ക്കാ​ണ് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. ബീ​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളി​ലെ 7,500 ജീ​വ​ന​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ടു​,” മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ