/indian-express-malayalam/media/media_files/uploads/2017/04/tp-ramakrishnan.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കുന്നില്ലെന്നും മദ്യനയത്തിന്റെ പേരിലുളള വിവാദങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി ടി.പി.രാമകൃഷ്ണൻ. പൊതുനയത്തിന്റെ ഭാഗമായാണ് സർക്കാർ മദ്യശാലകൾ തുറക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
"മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ആരുമായും ചർച്ചയ്ക്ക് തയ്യാറാണ്. ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. കൂടുതൽ മദ്യശാലകൾ തുറക്കുന്നില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കും," മന്ത്രി വിശദീകരിച്ചു.
"കൂടുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവർജനം തന്നെയാണു സർക്കാരിന്റെ ലക്ഷ്യം. 121 ബീയർ വൈൻ പാർലറുകൾ മൂന്ന് സൈനിക കാന്റീനുകൾ 499 കള്ളുഷാപ്പുകൾ എന്നിവയാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറക്കുന്നത്. ഷാപ്പുകൾ അടച്ചതോടെ 12,100 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ബീയർ വൈൻ പാർലറുകളിലെ 7,500 ജീവനക്കാർക്കും തൊഴിൽ നഷ്ടപ്പെട്ടു," മന്ത്രി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.