കോഴിക്കോട്: എക്സൈസ് -തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സം ഉണ്ടെന്നാണ് വിവരം. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ