scorecardresearch

നടന്‍ വിനായകന്റേത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്‍

വിനായകന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

വിനായകന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

author-image
WebDesk
New Update
Saji Cherian, Cabinet, ie malayalam

കൊല്ലം: നടന്‍ വിനായകനുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം വിനായകന്റെ കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. കലാകാരന്മാര്‍ക്ക് ഇടയ്ക്കിടെ കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനായി പോയെന്നേയുളളു നമ്മള്‍ അതില്‍ സങ്കടപെട്ടിട്ട് കാര്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വിനായകന്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Advertisment

'വിനായകന്‍ ഒരു കലാകാരനാണ്. അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി. പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവര്‍ത്തനം വരും. അത് പൊലീസ് സ്റ്റേഷനില്‍ ആയിപ്പോയെന്നേ ഉള്ളൂ. നമ്മള്‍ അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല', മന്ത്രി പറഞ്ഞു.

സിനിമകളെ തകര്‍ക്കാനായി റിവ്യൂ ബോംബുകള്‍ നടത്തുന്നു എന്ന പരാതി ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കോടതി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ചുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Saji Cherian Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: