scorecardresearch

കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നു: സജി ചെറിയാൻ

ബിജെപിക്ക് ഇത്തവണ വോട്ടു കിട്ടില്ലെന്ന മണ്ടത്തരമൊന്നും ഞാൻ പറയില്ല. അവർക്ക് കുറച്ച് വോട്ട് കിട്ടും. പക്ഷേ, പാർലമെന്റ് തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ട് കിട്ടാൻ സാധ്യതയില്ല

ബിജെപിക്ക് ഇത്തവണ വോട്ടു കിട്ടില്ലെന്ന മണ്ടത്തരമൊന്നും ഞാൻ പറയില്ല. അവർക്ക് കുറച്ച് വോട്ട് കിട്ടും. പക്ഷേ, പാർലമെന്റ് തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ട് കിട്ടാൻ സാധ്യതയില്ല

author-image
WebDesk
New Update
Saji Cherian

സജി ചെറിയാൻ. ഫൊട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ വോട്ട് ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് വർധനവ് വന്നിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഹിന്ദു ജനവിഭാഗങ്ങൾക്കിടയിൽ അവർക്ക് സ്വാധീനം കൂടിയതാണ് അതിന്റെ കാരണം. അത് ഇല്ലെന്ന് പറയാനാവില്ല. പക്ഷേ, ഇടത് പക്ഷത്തിന്റെയോ വലതുപക്ഷത്തിന്റെയോ രാഷ്ട്രീയ സ്വാധീനത്തെ ഇല്ലായ്മ ചെയ്യുന്ന തരത്തിലേക്ക് അവർ വളർന്നുവെന്ന് പറയാനും സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ 'വർത്തമാനം' പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisment

ബിജെപി കുറച്ച് വോട്ട് നേടിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനാണ് അവർക്ക് കൂടുതൽ വോട്ട് കിട്ടിയത്. നേരത്തെ കോൺഗ്രസ് ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന ആഗ്രഹത്തിൽ കേരളത്തിൽ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും വോട്ട് ചെയ്തിരുന്നവരിൽ കൂടുതൽ വലതുപക്ഷത്തിനാണ് വോട്ട് ചെയ്തിരുന്നത്. എന്നാൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സാഹചര്യം മാറി. ഇടതുപക്ഷം എന്തായാലും വരാൻ പോകുന്നില്ല, എന്നാൽ, ബിജെപിക്ക് വോട്ട് ചെയ്യാമെന്ന ധാരണയിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിക്ക് പോയെന്നത് വസ്തുതയാണെന്ന് അദ്ദേഹം പറഞ്ഞു. 

Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?

ആ കണക്ക് വച്ചിട്ട് നിയമസഭാ തിരഞ്ഞെടുപ്പോ പഞ്ചായത്ത് തിരഞ്ഞെടുപ്പോ വിലയിരുത്താൻ കഴിയില്ല. ബിജെപിയെ കൂടി ചേർത്തുള്ളതാണ് അടുത്ത തിരഞ്ഞെടുപ്പ്. മൂന്നു മുന്നണികൾ കേരളത്തിലുണ്ടെന്നത് യാഥാർത്ഥ്യമായിരിക്കുന്നു. ആ പോരാട്ടത്തിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം യപ്പെടേണ്ട കാര്യമില്ല. ഞങ്ങളുടെ വോട്ടുകൾ ബിജെപിക്ക് നേടാനോ ഞങ്ങളുടെ സീറ്റുകൾ യുഡിഎഫിന് പിടിച്ചെടുക്കാനോ കഴിയുന്ന ഒരു രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

Also Read:തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി, വോട്ടെണ്ണൽ ഡിസംബർ 13 ന്

പാർലമെന്റിൽ ബിജെപിക്ക് വോട്ട് ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. കേരളത്തിൽ എൽഡിഎഫ് ഭരിച്ചാൽ സമാധാനമുണ്ടാകുമെന്നും കേരളത്തിൽ വർഗീയ ശക്തികൾ വളരില്ലായെന്നും അവർക്ക് അറിയാം. വികസന കാര്യത്തിൽ ആരെക്കാളും മുന്നിലാണ് പിണറായി സർക്കാർ. കേരളത്തിൽ ഇനി എന്തിനാണ് പുതിയൊരു മാറ്റത്തിന്റെ ആവശ്യം എന്ന ചിന്ത പൊതുസമൂഹത്തിനുണ്ടാകും. അതുകൊണ്ട് കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണമുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. 

Also Read:തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ നൽകും

ബിജെപിക്ക് ഇത്തവണ വോട്ടു കിട്ടില്ലെന്ന മണ്ടത്തരമൊന്നും ഞാൻ പറയില്ല. അവർക്ക് കുറച്ച് വോട്ട് കിട്ടും. പക്ഷേ, പാർലമെന്റ് തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ട് കിട്ടാൻ സാധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ അവർക്ക് കേരളത്തിൽ സീറ്റ് കിട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിലില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പിൽ എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരി ജയിക്കും. ബിജെപിക്ക് വോട്ട് കുറയും. മതനിരപേക്ഷ വോട്ടുകൾ മുഴുവനും എൽഡിഎഫിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: തദ്ദേശപ്പോരിലേക്ക് കേരളം; സർവ്വ സന്നാഹവുമായി മുന്നണികൾ, ഇക്കുറി തീപാറും

Saji Cherian

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: