scorecardresearch

Latest News

‘കോൺഗ്രസുകാർ നന്നായി അഭിനയിച്ചാൽ പരിഗണിക്കാം, പ്രത്യേക ജൂറിയേയും വയ്ക്കാം’: സജി ചെറിയാൻ

ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടായതാകാമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു

Saji Cherian
Photo: Facebook/ Saji Cherian

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി സാംസകാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പുരസ്കാര നിർണയത്തിൽ മികച്ച രീതിയിലാണ് പരിശോധന നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മറ്റൊരിടത്തു നിന്നുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ജൂറി എല്ലാ സിനിമകളും കണ്ടെന്നാണ് പറഞ്ഞത്. പുരസ്കാര നിർണയത്തിൽ അവർക്ക് പരമാധികാരം നൽകിയിരുന്നു. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ഇന്ദ്രന്‍സിന് തെറ്റിദ്ധാരണയുണ്ടായതാകാം. നിർമ്മാതാവിനെതിരായ കേസും പുരസ്‌കാരവും തമ്മിൽ ബന്ധമില്ല. സിനിമ പരിഗണിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ അവാർഡ് വിവാദത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ് രംഗത്ത് എത്തിയിരുന്നു. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും ‘ഹോം’ സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്നുമായിരുന്നു പ്രതികരണം. ജൂറി സിനിമ കണ്ട് കാണില്ല. വിജയ്ബാബുവിനെതിരായ കേസും ഇതിന് കാരണമായിട്ടുണ്ടാകാം എന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. എന്നാൽ സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന വാദം ജൂറി ചെയർമാൻ സയ്യിദ് അക്തർ മിർസ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് മന്ത്രിയും വിശദീകരണം നൽകിയത്.

സർക്കാരിനാണ് നല്ല അഭിനയത്തിന് അവാർഡ് നൽകേണ്ടത് എന്ന ഷാഫി പറമ്പിലിന്റെ പ്രതികരണത്തോട്, നന്നായി അഭിനയിക്കുന്നവർക്ക് അല്ലേ അവാർഡ് നൽകാനാകൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നന്നായി അഭിനയിച്ചാൽ അടുത്തവട്ടം കോൺഗ്രസ് നേതാക്കളെ പരിഗണിക്കാമെന്നും ഇതിനായി വേണമെങ്കിൽ പ്രത്യേക ജൂറിയെ വക്കാമെന്നും സജി ചെറിയാൻ പരിഹസിച്ചു.

Also Read: ‘തന്നെ പഠിച്ച മുദ്രാവാക്യമാണ്’; വിളിക്കാനായി ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും കുട്ടി 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Minister saji cherian responds to controversies on kerala state film awards