scorecardresearch

കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല; വിശദീകരണവുമായി മന്ത്രി ബിന്ദു

ലഭിച്ച പരാതികള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും മന്ത്രി പറയുന്നു

ലഭിച്ച പരാതികള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും മന്ത്രി പറയുന്നു

author-image
WebDesk
New Update
Minister Bindhu | Principal Post | News

Photo: Facebook/ Dr. R Bindhu

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പില്‍ നിയമനത്തില്‍ ഇടപെട്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനത്തില്‍ അന്തിമ പട്ടിക തയാറായിട്ടില്ലെന്നും കോടതി വിധികള്‍ പരിശോധിച്ച് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisment

"55 പേരുടെ ഒഴിവിലേക്ക് സെലക്ഷന്‍ കമ്മിറ്റി 67 പേരെയാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്തത്. 2019-ലാണ് യുജിസിയുടെ കെയർ ലിസ്റ്റ് വന്നത്. അതിന് മുൻപ് പ്രസിദ്ധീകരിച്ച ജേർണലുകൾ കണക്കിലെടുക്കേണ്ടതില്ല എന്ന കാഴ്ചപ്പാടോടുകൂടിയാണ് പട്ടിക ചുരുക്കി 43 പേരാക്കിയത്. ഒഴിവാക്കപ്പെട്ടവരുടെ ഭാഗത്തുനിന്ന് പരാതികൾ ഉയരുന്നത് സ്വാഭാവികമാണ്. അത്തരം പരാതികള്‍ പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീതിപൂര്‍മായ ഇടപെടലാണ്," മന്ത്രി വ്യക്തമാക്കി.

"പരാതികൾ പരിഗണിച്ച് ലിസ്റ്റ് അന്തിമമാക്കാൻ നിർദേശം നൽകിയിരുന്നതായി മന്ത്രി സ്ഥിരീകരിച്ചു. 43 പേരുടെ ലിസ്റ്റ് തള്ളാതെ കമ്മിറ്റിയെ നിയോഗിച്ച് പരാതി പരിശോധിക്കാൻ ആവശ്യപ്പെട്ടു. നേരത്തെ തന്നെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസുകളുണ്ടായത് അടക്കം പരിഗണിച്ചായിരിക്കും തീരുമാനം. പുതിയ ലിസ്റ്റ് താൻ കണ്ടിട്ട് പോലുമില്ല. ആ ലിസ്റ്റ് സർക്കാരിന്റെ മുന്നിലേക്ക് എത്തിയിട്ടില്ല," മന്ത്രി പറഞ്ഞു.

Advertisment
Education Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: