/indian-express-malayalam/media/media_files/uploads/2021/09/higher-education-minister-r-bindhu-on-kannur-university-syllabus-556647-FI.jpg)
Photo: Facebook/ Dr. R Bindhu
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ കേസെടുക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്തയുടെ വിധി. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത.
ഗവര്‍ണര്‍ക്ക് കത്തെഴുതിയതിലൂടെ മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ചെന്നിത്തല ലോകായുക്തയെ സമീപിച്ചത്. എന്നാല്‍ ലോകായുക്തയുടെ നിരീക്ഷണങ്ങള്‍ മന്ത്രിക്ക് അനുകൂലമായിരുന്നു. മന്ത്രിയുടെ കത്ത് ശുപാര്‍ശയല്ല, നിര്‍ദേശമാണ്. ഗവര്‍ണര്‍ക്കത് സ്വീകരിക്കാനും തള്ളാനുമുള്ള അവകാശമുണ്ടായിരുന്നുവെന്നും ലോകായുക്ത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കത്തിന്റെ കാര്യം ഇരുവിഭാഗങ്ങളും അംഗീകരിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യകതയേയും ലോകായുക്ത ചോദ്യം ചെയ്തു.
മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയും ലോകായുക്തയുടെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചട്ടങ്ങള്‍ ലംഘിച്ച് പണം ചിലവാക്കി എന്നതാണ് പരാതി. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം, അന്തരിച്ച മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് 8.5 ലക്ഷം, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷ ടീമിലുള്ള പൊലീസുകാരന് അപകടം സംഭവിച്ചപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിവയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍.
Also Read: രോഗവ്യാപനത്തില്‍ കുറവ്; കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ പുതുക്കാന്‍ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.