/indian-express-malayalam/media/media_files/2025/12/08/dileep-p-rajeev-2025-12-08-16-39-45.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ, വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് നിയമ മന്ത്രി പി. രാജീവ്. എക്കാലത്തും അതിജീവിതക്കൊപ്പം ഉറച്ച് നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതെന്നും കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തെന്നും മന്ത്രി വ്യക്തമാക്കി.
കേസിൽ നല്ല രീതിയിലാണ് അന്വേഷണം നടന്നതെന്നും എന്നാൽ, ബലാത്സം​ഗ കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഗൂഡാലോചനക്കുറ്റത്തിൽ പ്രതീക്ഷിച്ച വിധിയുണ്ടായില്ലെന്ന് മന്ത്രി പറഞ്ഞു. 1512 പേജുള്ള റിപ്പോർട്ടും അതിന് ആധാരമായുള്ള തെളിവുകളും കോടതിയിൽ ഹാജരാക്കിയിരുന്നുവെന്നും എന്നാൽ, അതിന് അനുസൃതമായ വിധിയല്ല വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് അപ്പീൽ പോകണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
വിധിന്യായം വിശദമായി പരിശോധിച്ച് അതിന്റെകൂടി അടിസ്ഥാനത്തിലായിരിക്കും അപ്പീൽ നൽകുക. പ്രോസിക്യൂഷന് അതുസംബന്ധിച്ച പ്രാരംഭ നടപടികൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: ദിലീപിനെ തിരിച്ചെടുക്കുന്നത് ഡയറക്ടേഴ്സ് യൂണിയനോട് ആലോചിച്ച് തീരുമാനിക്കും: ബി. ഉണ്ണികൃഷ്ണൻ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് എറണാകുളം സെഷൻസ് കോടതി നടനെ വെറുതെ വിട്ടത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു നടൻ ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബർ 12ന് വാദം നടക്കും.
Also Read: നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അമ്മ
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
Read More: ദീലിപിനെതിരെ നടന്നത് പോലീസ് ഗൂഢാലോചന, കൃത്യമ തെളിവുകൾ കെട്ടിച്ചമച്ചു: ബി രാമൻ പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us