കൊച്ചി: മന്ത്രി എം.എം.മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ൻ എം.​എം.സ​ന​ക​ൻ  (56) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തെ വീടിന് സമീപത്ത് നിന്നും തലയ്ക്ക് പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയർന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. എം.എം.സനകനെ മൂന്ന് ദിവസം മുൻപ് വീട്ടിൽ നിന്ന് കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തൂവലിന് സമീപം കുത്തുപാറയിൽ ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

തലയ്ക്ക് പിന്നിൽ മുറിവേറ്റ് അബോധാവസ്ഥയിലായിരുന്നു സനകനെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വെള്ളത്തൂവൽ പൊലീസെത്തി ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

തലയ്ക്ക് പിന്നിൽ മുറിവേറ്റത് എങ്ങിനെയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇക്കാര്യത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കാതെ യാതൊന്നും പറയാൻ സാധിക്കില്ലെന്നും വെള്ളത്തൂവൽ പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ