തിരുവനന്തപുരം: സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മത്സ്യബന്ധന തൊഴിലാളികള്‍ വേണ്ട രീതിയില്‍ പാലിക്കുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പലരും നിര്‍ദേശങ്ങള്‍ അവഗണിച്ച് കടലില്‍ പോകുന്നുണ്ട്. പോകരുത് എന്ന് നിര്‍ദേശം നല്‍കിയിട്ടും അനുസരിക്കാത്തത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും. കാണാതായ മത്സ്യബന്ധന തൊഴിലാളികള്‍ക്കായി സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തരുത്. ഉള്‍ക്കടല്‍ എത്രത്തോളം പ്രക്ഷുബ്ധമാണെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിന്ന് കാണാതായ ഏഴ് മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽ നിന്നുമാണ് ഏഴ് പേരെ കാണാതായത്. തീരസംരക്ഷ സേന അടക്കം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ഇവരെ കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും. തി​രു​വ​ല്ല​യി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ ആ​ൾ പുഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. വ​ള്ളം​കു​ളം സ്വ​ദേ​ശി വ​ർ​ഗീ​സ് കോ​ശി (54)യാ​ണ് മ​ണി​മ​ല​യാ​റ്റി​ൽ മു​ങ്ങി​മ​രി​ച്ച​ത്. കോ​ട്ട​യ​ത്ത് മീ​ന​ച്ചി​ലാ​റ്റി​ൽ കി​ട​ങ്ങൂ​ർ കാ​വാ​ലി​പ്പു​ഴ ക​ട​വി​ൽ ഒ​ഴു​കി​യെ​ത്തി​യ ത​ടി പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ യു​വാ​വി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യി. കോ​ട്ട​യ​ത്ത് ചേ​ർ​പ്പു​ങ്ക​ൽ ക​ള​പ്പു​ര​യ്ക്ക​ൽ സെ​ബാ​സ്റ്റ്യ​ന്റെ മ​ക​ൻ മ​നീ​ഷി​നെ​യാ​ണ് (33) കാ​ണാ​താ​യ​ത്.

Read Also: കലിതുള്ളി കാലവര്‍ഷം; കാസര്‍കോട് റെഡ് അലര്‍ട്ട്, കടല്‍ ക്ഷോഭം ശക്തം

മത്സ്യബന്ധന തൊഴിലാളികൾക്കും കടൽ തീരത്ത് വസിക്കുന്നവർക്കും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ജൂലൈ 20 ന് വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്‌ വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ തീരങ്ങൾ, ജൂലൈ 23 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ ചേർന്നുള്ള മധ്യ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook