Latest News

ബന്ധുനിയമനം: മന്ത്രി കെ.ടി.ജലീൽ രാജിവച്ചു

ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ ജലീല്‍ പറഞ്ഞിരിക്കുന്നത്

KT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ഫേസ്ബുക്ക്/ കെടി ജലീല്‍

തിരുവനന്തപുരം: കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിക്കാണ് രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രി ഇത് ഗവർണർക്ക് കൈമാറുകയും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവയ്ക്കുന്നുവെന്നാണ് രാജിക്കത്തില്‍ ജലീല്‍ പറഞ്ഞിരിക്കുന്നത്.

രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജലീൽ അറിയിച്ചത്. എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് ജലീൽ പോസ്റ്റിൽ പറയുന്നു.

അതിനിടെ, ബന്ധു നിയമനത്തിൽ ലോകായുക്ത വിധിക്കെതിരെ കെ.ടി.ജലീല്‍ സമർപ്പിച്ച ഹർജിയിൽ പ്രാഥമിക വാദം പൂർത്തിയായി. ഹർജി സ്വീകരിക്കണമോ എന്നതിൽ വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാറും കെ.ബാബുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി
പരിഗണിച്ചത്.

ലോകായുക്തയുടെ നടപടികളിൽ ക്രമവിരുദ്ധത ഉണ്ടെന്നും കേസ് സ്വീകരിക്കണമോയെന്നത് സംബന്ധിച്ച് പ്രാഥമിക പരിശോധന നടന്ന ദിവസം തന്നെ അന്തിമ വാദവും നടത്തിയെന്ന് ജലീൽ ചൂണ്ടിക്കാട്ടി. പരാതിയിൽ ലോകായുക്ത പ്രാഥമിക അന്യേഷണമോ, അന്തിമ അന്വേഷണമോ
നടത്തിയിട്ടില്ലെന്നും ജലീൽ ബോധിപ്പിച്ചു. അന്വേഷണം സ്വന്തമായി നടത്താൻ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചു.

ലോകായുക്തയുടെ റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനല്ലെന്നും വേണമെങ്കിൽ സ്വീകരിക്കാതിരിക്കാമെന്നും ജലീൽ വ്യക്തമാക്കി.
ലോകായുക്തയുടെ നടപടികൾ നിയമവിരുദ്ധമായിരുന്നെന്നും അന്വേഷണം പോലും നടന്നില്ലെന്നും ഹർജിക്കാരന് വാദം പറയാൻ അവസരം ലഭിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമത്തിലെ വ്യവസ്ഥ പാലിക്കാതെയാണ് ഉത്തരവെന്ന് ആരോപിച്ചാണ് ജലീൽ ഹൈക്കോടതിയെ സമീപിച്ചത്.

ബന്ധുനിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും വഴി ജലീല്‍ സത്യപ്രതിജ്ഞ ലംഘനവും നടത്തിയതായി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുണ്‍ ഉല്‍ റഷീദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ജലീലിന്റെ സഹോദരന്റെ മകന്‍ കെ.ടി.അദീപിനെ ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് യോഗ്യതകളില്‍ ഇളവ് നല്‍കിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോള്‍ തന്നെ കെ.ടി.അദീപ് സ്ഥാനം രാജിവച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister kt jaleel plea on lokayuktha verdict in hc today

Next Story
ഡോക്ടറാകണം; സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ അശ്വതി പേരാടുന്നത് സെറിബ്രല്‍ പാള്‍സിയോടും വ്യവസ്ഥയോടുംAswathy, അശ്വതി, Kerala MBBS student, എംബിബിഎസ് വിദ്യാർഥി, Kerala NEET, കേരള നീറ്റ്, Kerala NEET students, NEET entrance, നീറ്റ് എൻട്രൻസ്, cerebral palsy, സെറിബ്രൽ പാൾസി, Aswathy cerebral palsy, അശ്വതി സെറിബ്രൽ പാൾസി, Aswathy MBBS student cerebral palsy, അശ്വതി എംബിബിഎസ് വിദ്യാർഥി സെറിബ്രൽ പാൾസി, Kerala news, കേരള വാർത്തകൾ, malayalam news, മലയാളം വാർത്തകൾ, latest malayalam news, പുതിയ മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com