Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

‘ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം ചട്ടപ്രകാരം’; ഗവര്‍ണര്‍ക്ക് വിസിയുടെ കത്ത്

നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്

KT Jaleel, കെ.ടി.ജലീൽ, chorunu, ചോറൂണ്, Jaleel Enforcement, ജലീൽ എൻഫോഴ്സ്മെന്റ്, Gold Smuggling Case, സ്വർണക്കടത്ത് കേസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സര്‍വ്വകലാശാല. ഇത് സംബന്ധിച്ച് ഗവര്‍ണര്‍ വൈസ് ചാൻസലർക്ക് കത്ത് നല്‍കി. കെടി ജലീലിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന പരാതിയില്‍ കേരള സര്‍വ്വകലാശാല വിസിക്ക് നേരത്തെ ഗവര്‍ണറുടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിലാണ് സര്‍വ്വകലാശാല വിശദീകരണം. പ്രബന്ധം മൗലികമല്ലെന്ന സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതിയിലായിരുന്നു ഗവര്‍ണറുടെ നടപടി.

മലബാർ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ​ഗവേഷണപ്രബന്ധം 2006ലാണ് ജലീൽ തയ്യാറാക്കിയത്. ഇതിലൊരുപാട് പിശകുകളുണ്ടെന്നായിരുന്നു ആർ എസ് ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ കണ്ടെത്തൽ.

നൂറുകണക്കിന് ഉദ്ധരണികള്‍ അക്ഷരതെറ്റുകളോടെ പകര്‍ത്തിയെഴുതി പ്രബന്ധമായി സമര്‍പ്പിച്ചാണ് കെടി ജലീല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ബിരുദം നേടിയതെന്നും അദ്ദേഹത്തിന്റെ പ്രബദ്ധം വിദഗ്ധ സമിതിയെകൊണ്ട് പുനഃപരിശോധിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ജലീലിന്റെ പ്രബന്ധത്തിന്റെ പിഴവുകള്‍ കണ്ടെത്തിയിരുന്നു. പ്രബന്ധങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട യുജിസിയുടെ വെബ്സൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമാവാതെ വന്നതോടെ വിവരാവകാശ നിയമ പ്രകാരം കേരള യൂണിവേഴസിറ്റിയില്‍ നിന്നും പ്രബന്ധത്തിന്റെ പകര്‍പ്പ് ലഭിക്കുകയായിരുന്നു.

എന്നാൽ ജലീൽ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും സർവകലാശാലയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്തു.

അതേസമയം, വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വി​ദ​ഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ​ഗവർണർക്ക് പരാതി നൽകാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister kt jaleel phd controversy university report

Next Story
സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണംCM Raveendran Enforcement
The moderation of comments is automated and not cleared manually by malayalam.indianexpress.com