മന്ത്രി കെടി ജലീലിന്റെ വാഹനം അപകടത്തിൽ പെട്ടു

എടപ്പാൾ ജങ്​ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം

KT Jaleel, KT Jaleel, Minister KT Jaleel, മന്ത്രി കെടി ജലീൽ, കെടി ജലീൽ, സംസ്ഥാനത്തിന്റെ ധനസ്ഥിതി

എടപ്പാൾ: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലി​​ന്റെ ഔദ്യോഗിക വാഹനം അപകടത്തിൽ പെട്ടു. മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തി​​ന്റെ പിറകിലിടിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക്​ എടപ്പാൾ ജങ്​ഷനിലെ കോഴിക്കോട് റോഡിലാണ് അപകടം. വട്ടംകുളത്ത് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് പോവുകയായിരുന്നു മന്ത്രി.

പൈലറ്റ് വാഹനത്തിന് കുറുകെ ബൈക്ക് കടന്നു വന്നതിനെ തുടർന്ന് വാഹനം ബ്രേക്കിട്ടതോടെ പിറകിലെത്തിയ മന്ത്രിയുടെ വാഹനം പൈലറ്റ് വാഹനത്തിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മന്ത്രി പിന്നീട് പൊലീസ് വാഹനത്തിൽ വട്ടംകുളത്തെ പരിപാടിയിൽ പങ്കെടുക്കാനായി പോയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister kt jaleel met with an accident

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com