തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന. പീക്ക് അവറായ വൈകീട്ട് 6 മണി മുതൽ രാത്രി 10 മണിവരെ വൈദ്യുതി നിരക്ക് കൂട്ടുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കിയത്.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയുടെ നഷ്ടം നികത്താനും വൈകിട്ട് 6 മണി മുതൽ രാത്രി 10 മണിവരെ അമിത ഉപഭോഗം കുറയ്ക്കാനുമാണ് രാത്രി സമയങ്ങളിൽ വൈദ്യുതി നിരക്ക് വർധന ആലോചിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പീക്ക് അവറിലെ അനാവശ്യ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ചാർജ് വർധനവിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി നിരക്ക് 10 ശതമാനം വർധിപ്പിക്കാൻ തീരുമാനം എടുത്തിട്ടില്ല. രാത്രിയിൽ പീക്ക് അവറിൽ മാത്രം നിരക്ക് വർധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More: മോഡലുകളുടെ അപകട മരണം: മുൻകൂർ ജാമ്യാപേക്ഷയുമായി സൈജു, കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു