/indian-express-malayalam/media/media_files/2026/01/26/kadnapally-ramachandran-2026-01-26-10-39-20.jpg)
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണപ്പോൾ (വീഡിയോ ദൃശ്യം)
കണ്ണൂർ: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കണ്ണൂരിൽ നടന്ന ചടങ്ങിൽ പ്രസംഗം പുർത്തിയാക്കിയതിന് പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു.
കണ്ണൂർ ജില്ലാ കളക്ടർ കമ്മീഷണറും ഇടപെട്ടാണ് മന്ത്രിയെ താങ്ങിയെടുത്തത്. മന്ത്രിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. കുഴഞ്ഞുവീണ സമയത്ത് അൽപസമയം മന്ത്രി അബോധാവസ്ഥിൽ ആയിരുന്നു. എന്നാൽ പിന്നീട് ആംബലൻസിലേക്ക് നടന്നായിരുന്നു മന്ത്രി പോയത്.
Also Read:വിഎസിനും കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിയ്ക്കും വെള്ളാപ്പള്ളിയ്ക്കും പത്മഭൂഷൺ, പത്മപുരസ്‌കാര നിറവിൽ കേരളം
റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണത്. അദ്ദേഹം തളർന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിക്കുകയായിരുന്നു.
ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലൻസിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി. മന്ത്രിയുടെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥനങ്ങളിലും ദേശീയ പതാക ഉയർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മന്ത്രി കണ്ണൂരിലെത്തിയത്.
Also Read:പ്രകൃതിയുടെ കാവലാൾക്ക് രാഷ്ട്രത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകിയമ്മയ്ക്ക് പത്മശ്രീ
അതേസമയം, റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണ്ണർ രാജേന്ദ്ര ആർലറേക്കർ പതാക ഉയർത്തി. പത്മപുരസ്‌കാരത്തിന് അർഹരായ എല്ലാ മലയാളികളെയും ഗവർണർ അഭിനന്ദിച്ചു.
Read More: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞുകൃഷ്ണൻ സിപിഎമ്മിൽ നിന്ന് പുറത്തേക്ക്, നിർണായക തീരുമാനം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us