തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കു​ത്തി​യോ​ട്ട​ത്തെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കുത്തിയോട്ടം ഇത്തവണ നടക്കുമെന്ന് മന്ത്രി പറഞ്ഞു. കുത്തിയോട്ടത്തിനെതിരെ ഇപ്പോള്‍ ആരും ചാടി വീഴേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബാലാവകാശലംഘനം ഉണ്ടോയെന്ന് പരിശോധിച്ച് പറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജ​യി​ൽ ഡി​ജി​പി ശ്രീ​ലേ​ഖ ബ്ലോഗിലെഴുതിയ കുറിപ്പിനെ തു​ട​ർ​ന്ന് കഴിഞ്ഞ ദിവസം ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തിരുന്നു. കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ക്രൂ​ര​ത​ക​ൾ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന് പറഞ്ഞായിരുന്നു ഡിജിപിയുടെ കുറിപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ