തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായി ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. വിദേശികളുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത് വലിയ തെറ്റാണെന്നും ഇത് നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനമുണ്ടായതിന്​ ശേഷം ശുദ്ധി​ക്രിയ നടത്തിയ ശബരിമല തന്ത്രിയുടെ നടപടിയെയും കടകംപളളി രൂക്ഷമായി വിമര്‍ശിച്ചു. ശുദ്ധി​ക്രിയ കേരളത്തി​​​ന്റെ പാരമ്പര്യത്തിന്​ നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു​. ‘സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്​​. അയിത്താചാരത്തി​​​ന്റെ പ്രശ്​നം കൂടി ഇതിൽ പുതുതായി ഉയർന്ന്​ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ശബരിമല കർമ്മസമിതി തന്ത്രിയെ ആയുധമാക്കുകയാണ്​. ആർഎസ്​എസുകാരാണ്​ കർമ്മസമിതിയിലുള്ളത്​. ബലിദാനികളെ സൃഷ്​ടിക്കാനുള്ള ശ്രമമാണ്​ ഇപ്പോൾ ആർഎസ്​എസ്​ നടത്തുന്നതെന്ന്​ ആരോപിച്ചു​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.