/indian-express-malayalam/media/media_files/uploads/2018/12/kadakampally-surendran1.jpg)
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നതായി ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രന്‍. വിദേശികളുടെ വാഹനത്തിന് നേരെ കല്ലെറിഞ്ഞത് വലിയ തെറ്റാണെന്നും ഇത് നാടിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശനമുണ്ടായതിന് ശേഷം ശുദ്ധിക്രിയ നടത്തിയ ശബരിമല തന്ത്രിയുടെ നടപടിയെയും കടകംപളളി രൂക്ഷമായി വിമര്‍ശിച്ചു. ശുദ്ധിക്രിയ കേരളത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. 'സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. അയിത്താചാരത്തിന്റെ പ്രശ്നം കൂടി ഇതിൽ പുതുതായി ഉയർന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ശബരിമല കർമ്മസമിതി തന്ത്രിയെ ആയുധമാക്കുകയാണ്. ആർഎസ്എസുകാരാണ് കർമ്മസമിതിയിലുള്ളത്. ബലിദാനികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ആർഎസ്എസ് നടത്തുന്നതെന്ന് ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.