തിരുവനന്തപുരം: മന്ത്രി കടകംപളളി സുരേന്ദ്രന് വിദേശയാത്ര നടത്താൻ അനുമതി. രാജ്യാന്തര ടൂറിസം പരിപാടികളിൽ പങ്കെടുക്കുന്നതിനായി മന്ത്രിക്ക് വിദേശത്തേക്ക് പോകാൻ പൊതുഭരണ വകുപ്പാണ് അനുമതി നൽകിയത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വിദേശയാത്രയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് മന്ത്രി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.

ജപ്പാൻ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് മന്ത്രി പോകുന്നത്. ഈ മാസം 20 മുതൽ 23 വരെ ജപ്പാൻ, ഒക്ടോബർ 17 മുതൽ 19 വരെ സിംഗപ്പൂർ, നവംബർ 16 മുതൽ 18 വരെ ചൈന എന്നിങ്ങനെയാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ടോക്കിയോവിലെ ടൂറിസം എക്സ്പോയിൽ പങ്കെടുക്കുന്നതിനാണ് മന്ത്രി ജപ്പാനിലേക്ക് പോകുന്നത്.

അതേസമയം, മന്ത്രിയുടെ വിദേശ യാത്രയ്ക്കുളള മുഴുവൻ ചെലവുകളും വഹിക്കേണ്ടത് കേരള സർക്കാരാണ്. നേരത്തെ മന്ത്രിയുടെ ചൈനീസ് സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ കേന്ദ്രസർക്കാരിൽനിന്നും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.