Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ഓമനക്കുട്ടനോട് മാപ്പ് പറയണം: ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ സഖാക്കള്‍

ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്

കൊച്ചി: ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്നതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന സിപിഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനോട് മന്ത്രി ജി.സുധാകരന്‍ മാപ്പ് പറയണമെന്ന് ആവശ്യം. ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഓമനക്കുട്ടനെ മന്ത്രി തള്ളി പറഞ്ഞിരുന്നു. എന്നാല്‍, താന്‍ അടക്കമുള്ള ക്യാംപിലെ അംഗങ്ങള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു വേണ്ടിയാണ് ഓമനക്കുട്ടന്‍ അത് ചെയ്തതെന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രി ഓമനക്കുട്ടനോട് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പേജില്‍ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് ജി.സുധാകരന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേരും സിപിഎം അനുഭാവികളാണ്. മാധ്യമ സൃഷ്ടിയായ വാര്‍ത്തയില്‍ വിശ്വസിച്ച് ഓമനക്കുട്ടനെതിരെ നടപടി സ്വീകരിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ തന്നെ ശക്തമായ വിയോജിപ്പ് ഉണ്ട്.

അതേ സമയം, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയുടെ പേരില്‍ നടപടി നേരിട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടനോട് സർക്കാർ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. ഓമനക്കുട്ടന്‍ അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു ഖേദം പ്രകടിപ്പിച്ചത്.

ഓമനക്കുട്ടൻ ചെയ്ത കാര്യത്തിന്റെ ഉദ്ദേശ്യം ബോധ്യപ്പെട്ടുവെന്നും ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണത്തിലും ഈ കാര്യങ്ങൾ ശരിയാണെന്ന് മനസിലായെന്നും, ആയതിനാൽ ചേർത്തല റവന്യൂ വകുപ്പ് ഓമനക്കുട്ടനുമേൽ നൽകിയ പോലീസ്സ് പരാതി പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ ജില്ലാ കളക്ടർക്ക് നൽകിക്കഴിഞ്ഞുവെന്നും പോലീസ്സ് കേസ്സുമായി വകുപ്പിനി മുമ്പോട്ട് പോകുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

Read Also: ഓമനക്കുട്ടൻ കള്ളനല്ല, കുറ്റവാളിയല്ല

“ഓമനക്കുട്ടനു ഇതുമൂലമുണ്ടായ വിഷമത്തെ ഞാനും എന്റെ വകുപ്പും പ്രളയത്തെ ഒന്നായി നേരിട്ട ഓരോരുത്തരും പങ്കിട്ടെടുക്കുന്നു. ഒബ്ജെക്റ്റിവിലി ശരിയല്ലാത്ത സബ്ജെക്റ്റീവിലി എന്നാൽ ശരി മാത്രമായ ഈ സത്യത്തിനു മുമ്പിൽ ഓമനക്കുട്ടനേറ്റ ക്ഷതങ്ങൾക്ക് മേൽ ദുരന്തനിവാരണ തലവൻ എന്ന നിലയിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു,” ഡോ.വി.വേണു ഫെയ്സ്ബുക്കിൽ കുറിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister g sudhakaran should apologize to omanakuttan campaign in facebook page

Next Story
സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിചാര്‍ജ്: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി
The moderation of comments is automated and not cleared manually by malayalam.indianexpress.com