Latest News

ഷാജഹാൻ അറസ്റ്റിലായത് പൊതുവിഷയമല്ല; അങ്ങനെ പലരും ജയിലിൽ കിടപ്പുണ്ട്: ജി.സുധാകരൻ

ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളൂ എന്നായിരുന്നു മന്ത്രി ജി.സുധാകരന്റെ മറുപടി

g sudhakaran, PWD minister

കൊച്ചി: കെ.എം.ഷാജഹാൻ അറസ്റ്റിലായത് പൊതുവിഷയമല്ലെന്ന് മന്ത്രി ജി.സുധാകരൻ. അങ്ങനെ പലരും ജയിലിൽ കിടപ്പുണ്ട്. 80,000 ത്തോളം മുസ്‌ലിം യുവതി യുവാക്കൾ ജാമ്യം പോലുമില്ലാതെ ജയിലിൽ കിടക്കുന്നുണ്ട്. തീവ്രവാദികളെന്നു മുദ്ര കുത്തിയാണ് യുപിഎ സർക്കാർ ഇവരെ ജയിലിൽ അടച്ചത്. ഇക്കാര്യം ആരും പറയാത്തതെന്താണെന്നും സുധാകരൻ ചോദിച്ചു. ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ട്. ഷാജഹാൻ അറസ്റ്റിലായത് ജനങ്ങൾക്ക് ഒരു വിഷയമല്ല. ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കാര്യം ചോദിച്ചപ്പോള്‍ നിങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്‌തോളൂ എന്നായിരുന്നു മന്ത്രി മറുപടി പറഞ്ഞത്.

ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയപ്പോഴാണു ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിൽ അടച്ചത്. ഇതിനെതിരെ ഷാജഹാന്റെ അമ്മ എൽ.തങ്കമ്മ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഉള്ളൂർ സിഡിഎസിനു സമീപത്തെ വീട്ടിലാണ് ഇവർ നിരാഹാരസമരം ആരംഭിച്ചത്. ഷാജഹാന്റെ അറസ്റ്റിനു പിന്നിൽ പിണറായി വിജയന്റെ പകപോക്കലാണെന്നു തങ്കമ്മ ആരോപിക്കുകയും ചെയ്തു.

ലാവ്‌ലിൻ കേസിൽ താൻ നടത്തിയ ഇടപെടലിലെ വൈരാഗ്യം മൂലമാണ് പൊലീസ് എന്നെ അറസ്റ്റ് ചെയ്തതെന്നും തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാൻ ഇന്ന് പറഞ്ഞിരുന്നു. എല്‍എല്‍ബി പരീക്ഷ എഴുതാൻ ലോ അക്കാദമിയിൽ എത്തിയപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം.

മഹിജയ്ക്കൊപ്പം സമരവേദിയിലെത്തിയതിന്റെ പേരിൽ അറസ്റ്റിലായ എസ്‌യുസിഐ നേതാവ് ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകനായ ശ്രീകുമാർ എന്നിവരെ മോചിപ്പിക്കാൻ ധാരണയായിരുന്നു. അതേസമയം കെ.എം.ഷാജഹാൻ, തോക്കു സ്വാമി എന്നറിയിപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ എന്നിവരുടെ കാര്യത്തെക്കുറിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister g sudhakaran comments about km shajahan arrest

Next Story
പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കി; സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകൾക്കും ബാധകംmalayalam, language
The moderation of comments is automated and not cleared manually by malayalam.indianexpress.com