തിരുനന്തപും: ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ മന്ത്രി സുധാകരന്‍. ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെയെന്നും മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധി തിരുത്തകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. വിധി തിരുത്തിയില്ലെങ്കിൽ വിഷമദ്യ ദുരന്തമുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

‘മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണം’ അദ്ദേഹം പറഞ്ഞു.

ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് ഇന്നലെ മന്ത്രി ജി.സുധാകരന്‍ പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ആശയക്കുഴപ്പമില്ലെന്നും വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ഇന്നലെ മന്ത്രി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.