തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് മന്ത്രി ഇ പി ജയരാജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം ജയരാജനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരും കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് നിരീക്ഷണത്തിലേക്ക് മാറിയിരുന്നു.

നിരീക്ഷണം പൂർത്തിയാക്കി മന്ത്രി ഔദ്യോഗിക ചുമതലകൾ ഏറ്റെടുത്തു വരുന്നതിനിടെയാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.