തൃശൂർ: അങ്കമാലി-കൊരട്ടി ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാഭ്യസമന്ത്രി സി രവീന്ദ്രനാഥിന് പരുക്ക്. മുന്നിൽ പോയ ലോറി ബ്രെയ്ക്കിട്ടതിനെ തുടർന്ന് ലോറിക്ക് പിന്നിൽ മന്ത്രിയുടെ കാർ ഇടിക്കുകയായിരുന്നു. പുറകെ വന്ന പോലീസ് എസ്കോർട്ട് വാഹനം മന്ത്രിയുടെ കാറിന് പിന്നിലിടിച്ചു. മന്ത്രിയുടെ കാറിന്‍റെ മുൻഭാഗം തകർന്നു. ലോറിയടക്കം 4 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മന്ത്രിയുടെ പരുക്ക് സാരമുള്ളതല്ല.

മന്ത്രിയെ പോലീസ് വാഹനത്തിൽ ആലുവ പാലസിൽ എത്തിച്ചു. അപകടസമയത്ത് വാഹനത്തിൽ ഗൺമാൻ മാത്രമാണ് ഉണ്ടായിരുന്നത്. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു മന്ത്രി. രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ