scorecardresearch
Latest News

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അതിനാൽ മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

തിരുവനന്തപുരം: പീഡന പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, അതിനാൽ മന്ത്രിക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.

വിഷയം “നല്ല രീതിയിൽ പരിഹരിക്കണം” എന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്. ഇരയോട് മന്ത്രി സംസാരിച്ചിട്ടില്ല, അച്ഛനോട് മാത്രമാണ് സംസാരിച്ചത്. ഇരയുടെ പേരോ മറ്റോ മന്ത്രി പരാമർശിച്ചിട്ടില്ലെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ശബ്ദതാരാവലി ഉദ്ധരിച്ചാണ് നിയമോപദേശം. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന യൂത്ത് ലീഗ് നേതാവിന്റെ പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. പരാതിക്കാരന്റെയും യുവതിയുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഫോണ്‍ സംഭാഷണം വിശദമായി പരിശോധിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read: പൊയ്മുഖം തിരിച്ചറിയുക, ഗ്രൂപ്പ് കളി അവസാനിപ്പിക്കുക; എറണാകുളത്ത് വി.ഡി.സതീശനെതിരെ പോസ്റ്ററുകൾ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Minister ak saseendran gets clean chit for intervening in molestation case

Best of Express