തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ.ബാലന്. വിധി നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിധി നിര്‍ണയം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കും വരെ ആരാണ് വിജയി എന്ന് സര്‍ക്കാരിനോ മന്ത്രിമാര്‍ക്കോ അറിയില്ലെന്ന് മന്ത്രി ബാലന് പറഞ്ഞു. സിനിമാ അവാര്ഡിലാണെങ്കിലും മറ്റ് അവാര്ഡുകളിലാണെങ്കിലും സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ട്ടൂണ്‍ വിധി നിര്‍ണയത്തില്‍ ഇനി എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാരിനെ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണെന്നും മന്ത്രി എ.കെ.ബാലന് കൂട്ടിച്ചേര്‍ത്തു.
Read Also: വിവാദ കാർട്ടൂൺ: സർക്കാർ നിലപാടിൽ ഉറച്ച് നിൽക്കുന്നു; അക്കാദമിയെ തള്ളി മന്ത്രി ബാലൻ
വിവാദ കാർട്ടൂണിന് നൽകിയ പുരസ്കാരം പിൻവലിക്കില്ലെന്ന് ലളിതകലാ അക്കാദമി നേരത്തെ അറിയിച്ചിരുന്നു. ജൂറി തീരുമാനം അന്തിമമെന്ന് ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു. പുരസ്കാരം നൽകിയത് പുനഃപരിശോധിക്കണം എന്ന സർക്കാർ ആവശ്യം അക്കാദമി തളളി. ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്ന് അക്കാദമി വ്യക്തമാക്കി. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേന്ദ്രകഥാപാത്രമായ കാർട്ടൂണാണ് വിവാദമായത്. കാര്‍ട്ടൂണില്‍ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്.
Read Also: എഴുത്തുകാരനും വായനക്കാരനും കൊമ്പുകോർക്കുന്നയിടങ്ങൾ
എന്നാൽ, അക്കാദമി ഇക്കാര്യം അറിയിച്ചതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മന്ത്രി എ.കെ.ബാലൻ രംഗത്തെത്തിയിരുന്നു. വിവാദ കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്നും സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി എ.കെ.ബാലന് പറഞ്ഞു.