കൊച്ചി: സംസ്ഥാന നിയമസഭയിൽ ഭരണപക്ഷമായ സിപിഎം വീണ്ടും ബന്ധുനിയമന വിവാദത്തിലേക്ക്. സംംസ്ഥാന നിയമമന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ.പി.കെ.ജമീലയുടെ നിയമനമാണ് വിവാദത്തിലേക്ക് നീങ്ങുന്നത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ആർദ്രം മിഷൻ പദ്ധതിയുടെ മാനേജ്മെന്റ് കൺസൾട്ടന്റായി ഇവരെ നിയമിച്ചതാണ് വിവാദത്തിലേക്ക് എത്തിയിരിക്കുന്നത്.

ഈ സ്ഥാനത്തേക്ക് മൂന്ന് പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ രണ്ട് പേർ മാത്രമാണ് അഭിമുഖത്തിനെത്തിയത്. മന്ത്രി ഭാര്യ എത്തിയതറിഞ്ഞ് അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയ രണ്ടാമത്തെ ആളും പങ്കെടുക്കാതെ പിന്മാറി. ഡോ.പി.കെ.ജമീലയ്ക്ക് വേണ്ടി മാത്രമായി അഭിമുഖം നടത്തിയ ശേഷം ഇവവർക്ക് നിയമനവും നൽകി.

വ്യവസായ വകുപ്പിലെ ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്തത്രി ഇ.പി.ജയരാജൻ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇനി ബന്ധുനിയമനങ്ങൾ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകിയിരുന്നു. പക്ഷെ സർക്കാർ വീണ്ടും പ്രതിരോധത്തിലായേക്കാവുന്ന കാര്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുൻ ആരോഗ്യ വകുപ്പ് സൂപ്രണ്ടാണ് ഡോ.പി.കെ.ജമീല. ആർദ്രം മിഷന്റെ ഭാഗമായിി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും താലൂക്ക് ആശുപത്രികളെയും തമ്മിൽ ഏകോപിപ്പിക്കുകയും ഇവിടുത്തെ പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുകയുമാണ് മാനേജ്മെന്റ് കൺസൾട്ടന്റ് ചെയ്യേണ്ടത്.

ഇവർക്ക് ഒരു വർഷത്തേക്ക് കൺസൾട്ടന്റായാണ് നിയമനം നൽകുന്നത്. ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ദേശീയ ആരോഗ്യ മിഷൻ ആസ്ഥാനത്തായിരുന്നു അഭിമുഖം. ഒരാൾ അഭിമുഖത്തിൽ പങ്കെടുത്തില്ലെന്നും മറ്റൊരാൾ ഹാളിൽ റിപ്പോർട്ട് ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുത്തില്ലെന്നും മലയാള മനോരമയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്നാൽ മാനേജ്മെന്റ് കൺസൾട്ടന്റ് നിയമനം സുതാര്യമായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിയമന കാര്യം സംബന്ധിച്ച് ആരോഗ്യവകുപ്പ് പരസ്യം നൽകിയിരുന്നു. യോഗ്യതകൾ പരിശോധിച്ചാണ് നിയമനമെന്ന് വിശദീകരിച്ച ആരോഗ്യവകുപ്പ് അധികൃതർ ജമീലയ്ക്ക് അവസാനം ലഭിച്ച വേതനത്തിൽ നിന്ന് പെൻഷൻ തുക കുറച്ച് വേതനം നൽകുമെന്ന് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook