അനില്‍ അക്കരയുടെ ആരോപണത്തില്‍ കഴമ്പില്ല; മന്ത്രി എ.സി മൊയ്തീന്‍ വോട്ട് ചെയ്തത് ഏഴു മണിക്കു ശേഷം

ബൂത്തില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ 7.11.12 എഎം എന്നാണ് വോട്ടെടുപ്പ് ആരംഭിച്ച സമയമായി രേഖപ്പെടുത്തിയിരിക്കുന്നത്

തൃശൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മന്ത്രി എ.സി മൊയ്തീന്‍ ഏഴുമണിക്കു മുന്‍പ് വോട്ട് ചെയ്‌തെന്ന അനില്‍ അക്കര എംഎല്‍എയുടെ ആരോപണം തെറ്റെന്ന് അധികൃതര്‍. മന്ത്രി വോട്ട് ചെയ്ത ബൂത്തില്‍ പോളിങ് ആരംഭിച്ചത് രാവിലെ ഏഴിനു ശേഷമെന്നു പരിശോധനയില്‍ വ്യക്തമായി.

തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്‍ഡി സ്‌കൂളിലെ ഒന്നാം ബൂത്തിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തില്‍ ഉപയോഗിച്ച ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ 7.11.12 എഎം എന്നാണ് വോട്ടെടുപ്പ് ആരംഭിച്ച സമയമായി രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണല്‍ വേളയില്‍ യന്ത്രം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി വോട്ട് രേഖപ്പെടുത്തിയ യന്ത്രം പ്രത്യേകം പരിശോധിക്കുകയായിരുന്നു.

വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ സമയം വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാര്‍ പിഎം അക്ബര്‍ കലക്ടറെ അറിയിച്ചു. യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടെടുപ്പ് ആരംഭിച്ച സമയത്തിന്റെ പ്രിന്റൗട്ട് കലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ചട്ടവിരുദ്ധമായി മന്ത്രി വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു കലക്ടര്‍ അറിയിച്ചു.

എ.സി.മൊയ്തീന്‍ ചട്ടവിരുദ്ധമായി 6.55 ന് വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച അനില്‍ അക്കര മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അനില്‍ അക്കര അനാവശ്യ വെറുതെ വിവാദങ്ങളുണ്ടാക്കാന്‍ നോക്കുകയാണെന്നും ജനങ്ങള്‍ക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്തൂടെയെന്നുമായിരുന്നു ഇതിനോട് മന്ത്രി പ്രതികരിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Minister ac moideen voting issue anik akkare allegation

Next Story
നാളെ മുതൽ കെഎസ്ആർടിസിയുടെ മുഴുവൻ സർവിസുകളും പുനരാരംഭിക്കുംksrtc, കെഎസ്ആർടിസി, economic package, സാമ്പത്തിക പാക്കേജ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com