കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തില്‍ വിഎസ് അച്യുതാനന്ദന്റെ നിലപാട് തള്ളി സിപിഎം. കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.

വീടും ഭൂമിയും നഷ്ടപ്പെട്ടുവെന്നത് വസ്തുതയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും സിപിഎം പറയുന്നു. തുടര്‍ച്ച ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിലെത്താന്‍ ശ്രമിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.

ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അഭിപ്രായപ്പെട്ടത്. ജനിച്ച മണ്ണില്‍ ജീവിക്കണമെന്ന ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ടെന്നായിരുന്നു വിഎസ് പറഞ്ഞത്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ സീവാഷിംഗ് വഴിയുള്ള ഖനനം മാത്രം നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഖനനം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നായിരുന്നു ആലപ്പാട് സമര സിമിതിയുടെ ആവശ്യം. കഴിഞ്ഞ ദിവസം സമിതി മന്ത്രി ഇപി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ