കോഴിക്കോട്: ജനജാഗ്രത യാത്രയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഡംബര കാർ ഉപയോഗിച്ചതിൽ വീഴ്ച പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. വിവാദത്തിലേക്ക് വഴിവെ വെച്ച കാര്‍ ഒഴിവാക്കാമായിരുന്നെന്നും ജാഗ്രത കുറവ് ഉണ്ടായെന്നും ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു.

വടകര: കാർ യാത്ര വിവാദത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ​ രംഗത്ത്. കാർ ആരുടേതാണെന്ന് നോക്കിയല്ല താൻ കയറിയതെന്നും, കൊടുവള്ളിയിലെ പ്രാദേശിക നേതൃത്വമാണ് കാര്യങ്ങൾ നോക്കി നടത്തിയതെന്നും കോടിയേരി പ്രതികരിച്ചു. കെ.സുരേന്ദ്രന്റെ വാക്കുകൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ ജാഥയില്‍ പങ്കെടുത്ത കോടിയേരി സഞ്ചരിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ ആണെന്നാണ് ആക്ഷേപം. വിമാനത്താവളം കേന്ദ്രീകരിച്ച് കളളക്കടത്ത് നടത്തിയ കേസില്‍ പിടിയിലായി നടപടി നേരിടുന്ന കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉളള പിവൈ 01 സികെ 3000 എന്ന മിനി കൂപ്പറിലാണ് കോടിയേരി യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത് വന്നതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ