scorecardresearch
Latest News

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു

ഏപ്രില്‍ രണ്ട് മുതല്‍ പുതുക്കിയ വില നിലവിൽ വരും

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വില കുറച്ചു

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെളളത്തിന് വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏപ്രില്‍ രണ്ട് മുതല്‍ 12 രൂപയാകും വില. നിലവില്‍ ഇത് 20 രൂപയാണ്.

കേരള ബോട്ടില്‍സ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് വിലകുറയ്ക്കാനുള്ള തീരുമാനം അറിയിച്ചത്. 10 രൂപയായിരുന്ന കുപ്പിവെള്ളത്തിന്റെ വില വര്‍ധിപ്പിച്ചത് മള്‍ട്ടി നാഷണല്‍ കമ്പനികളാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

ദിനംപ്രതി കുപ്പിവെളളത്തിനെ ആശ്രയിക്കുന്ന നൂറുകണക്കിന് പേർക്ക് ആശ്വാസം നൽകുന്നതാണ് വില കുറച്ച തീരുമാനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mineral water prize slashed