തിരുവനന്തപുരം: കുപ്പിവെളളത്തിന്റെ വില പകുതിയായി കുറയ്ക്കാൻ കേരളത്തിലെ നിർമ്മാതാക്കളുടെ തീരുമാനം. ഒരു ലിറ്ററിന് 10 രൂപയായി വില കുറയ്ക്കാനാണ് തീരുമാനം. 105 ഓളം കമ്പനികൾ ഉൾപ്പെടുന്ന അസോസിയേഷനാണ് തീരുമാനമെടുത്തത്. അതേസമയം, എന്നു മുതൽ വില കുറയ്ക്കണമെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിലവിൽ ഒരു ലിറ്റർ കുപ്പിവെളളത്തിന് 20 രൂപയാണ് വില. ദിനംപ്രതി കുപ്പിവെളളത്തിനെ ആശ്രയിക്കുന്ന നൂറുകണക്കിന് പേർക്ക് ആശ്വാസം നൽകുന്നതാണ് വില കുറയ്ക്കാനുളള തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ