മിൽമ പാൽ: പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു

കാലിത്തീറ്റയുടെയും മറ്റു ഉത്പാദനോപാധികളുടെയും വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് മിൽമയുടെ വിശദീകരണം

milma milk price, milma milk new price, , milma sachet price

തിരുവനന്തപുരം: മിൽമ പാലിന്റെ വില കൂടി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ലിറ്ററിന് നാല് രൂപയാണ് മിൽമ പാലിന് വില കൂടിയത്. മഞ്ഞ കവർ പാലിന് ലിറ്ററിന് അഞ്ചു രൂപയും മറ്റു കവറിലുളളവയ്ക്ക് നാലു രൂപയുമാണ് വർധിപ്പിച്ചത്. ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപയിൽനിന്ന് 44 രൂപയായി. കാവി, പച്ച കവറുകളിലുള്ള പാലിന്റെ വില 48 രൂപയായി.

Read More: Milma Milk Price Hike: മിൽമ പാൽ: നാളെ മുതല്‍ നാല് രൂപ കൂടും

ഈ മാസം ആറിന് മന്ത്രി പി രാജുവിന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല്‍ വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ പുതുക്കിയ വില പ്രകാരം പാൽ വിൽക്കുമെന്നു ചെയർമാൻ പി.എ.ബാലൻ അറിയിച്ചു.‌milma milk price, milma milk new price, , milma sachet price

കാലിത്തീറ്റയുടെയും മറ്റു ഉത്പാദനോപാധികളുടെയും വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് മിൽമയുടെ വിശദീകരണം. 2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്.

ലിറ്ററിന് നാലുരൂപ വർധിപ്പിക്കുന്നതിൽ 3.35 പൈസ കർഷകനാണ് ലഭിക്കുക. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും ലഭിക്കും. മൂന്നു പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരു പൈസ നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Milma milk price hike

Next Story
മരട് ഫ്‌ളാറ്റ് കേസ്: തുഷാര്‍ മേത്ത സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലmaradu flat, kochi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com