Milma Milk Price Hike: തിരുവനന്തപുരം: മിൽമ പാലിന് വില കൂടി. മഞ്ഞ കവർ പാലിന് ലിറ്ററിന് അഞ്ചു രൂപയും മറ്റു കവറിലുളളവയ്ക്ക് നാലു രൂപയുമാണ് വർധിപ്പിച്ചത്. ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപയിൽനിന്ന് 44 രൂപയാകും. കാവി, പച്ച കവറുകളിലുള്ള പാലിന്റെ വില 48 രൂപയാകും.
മിൽമ ഭരണസമിതി യോഗമാണ് വിലവർധന അംഗീകരിച്ചത്. പുതുക്കിയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകൾ ലഭ്യമാകുന്നതുവരെ പഴയ വില രേഖപ്പെടുത്തിയ പായ്ക്കറ്റുകളിൽ പുതുക്കിയ വില പ്രകാരം പാൽ വിൽക്കുമെന്നു ചെയർമാൻ പി.എ.ബാലൻ അറിയിച്ചു.
കാലിത്തീറ്റയുടെയും മറ്റു ഉത്പാദനോപാധികളുടെയും വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് മിൽമയുടെ വിശദീകരണം. 2017-ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്.
ലിറ്ററിന് നാലുരൂപ വർധിപ്പിക്കുന്നതിൽ 3.35 പൈസ കർഷകനാണ് ലഭിക്കുക. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും ലഭിക്കും. മൂന്നു പൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരു പൈസ നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും.
Read Here: Kerala Weather: സെപ്റ്റംബർ 21 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത